എ.ടി.എം. കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

സ്വന്തം ലേഖിക


 കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ ജംഗ്ഷനിൽ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.


ആദ്യ എടിഎമ്മിൽ പണമില്ലാത്തതിനാൽ പ്രതി അനിരുദ്ധൻ പെൺകുട്ടിയെ സമീപിച്ച് അടുത്ത എടിഎമ്മിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എടിഎമ്മിൽ പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം. എടിഎം കൗണ്ടറിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് സംഭവം വിവരം അറിയിച്ചു.


പള്ളിക്കൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സി സി ടി വി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ഉൾപ്പടെ ചേർത്ത് അറസ്റ്റ് ചെയ്ത് അനുരുദ്ധനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like