മൂഖ്യമന്ത്രിക്ക് നിവേദനം നല്‍കി
- Posted on April 20, 2023
- Localnews
- By Goutham Krishna
- 237 Views

തിരുവനന്തപുരം: ഈദുല്‍ ഫിത്വറിന് ശനിയാഴ്ച ഔദ്യേഗിക അവധി നല്‍കണം കേരള മുസ്‌ലിം ജമാഅത്ത്. ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വറിന് (ചെറിയ പെരുന്നാള്‍) ഏപ്രില്‍ 22 ശനിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. നിലവില്‍ ഈദുല്‍ ഫിത്വറിന് സര്‍ക്കാര്‍ പൊതു അവധി ഏപ്രില്‍ 21 വെള്ളിയാഴ്ചയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ റമസാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കുന്നത് ഏപ്രില്‍ 21 ന് ആയതിനാല്‍ സ്വാഭാവികമായും 22ന് ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുണ്ട്. എന്നിരിക്കെ 22 ശനിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിക്കമമെന്നാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എം പി അബൂബകര്‍ മുസ്‌ലിയാര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തം ലേഖകൻ