വേസ്റ്റ് കൂനയിൽ നിന്നും ഭ്രൂണങ്ങൾ കണ്ടെടുത്തു.

  • Posted on August 17, 2022
  • News
  • By Fazna
  • 183 Views

കണ്ടെടുത്ത 17 ഭ്രൂണങ്ങളില്‍ പത്തെണ്ണം പെണ്‍കുട്ടികളുടേതാണ്.

മാലിന്യകൂമ്പാരങ്ങളില്‍ നിന്ന് 17 ഭ്രൂണങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഹൗറയിലെ ഉലൂബേരിയ മുനിസിപ്പാലിറ്റി പരിധിയിലുള്ള മാലിന്യകൂമ്പാരത്തിലാണ് ഭ്രൂണങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

വാര്‍ഡ് നമ്പര്‍ 31-ന് കീഴിലുള്ള ബാനിബാല ഖാരയിലാണ് ഈ മാലിന്യകൂമ്പാരം സ്ഥിതിചെയ്യുന്നതെന്ന് ഉലൂബേരിയ പോലീസ് വ്യക്തമാക്കുന്നു. കണ്ടെടുത്ത 17 ഭ്രൂണങ്ങളില്‍ പത്തെണ്ണം പെണ്‍കുട്ടികളുടേതാണ്.

ഉലുബേരിയ മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്‌ ടൗണ്‍ ഏരിയയുടെ ഒന്നര കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ 30 സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ ഉണ്ട്. ഈ നഴ്സിംഗ് ഹോമുകളില്‍ നിന്ന് തള്ളിയ മാലിന്യത്തിലാണ് ഭ്രൂണങ്ങള്‍ ഉള്‍പ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.

സംഭവത്തിന് പിന്നാലെ ഭ്രൂണങ്ങളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ഉലൂബേരിയ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉലൂബേരിയ പോലീസ് പറഞ്ഞു.

സൂര്യന്റെ ആയുസ് കുറയുന്നതായി യൂറോപ്യൻ സ്പേസ് ഏജൻസി



Author
Citizen Journalist

Fazna

No description...

You May Also Like