പോസ്റ്റൽ സർവീസസ് ഡയക്ടറായി അലക്സിൻ ജോർജ്, ചുമതലയേറ്റു
- Posted on April 13, 2023
- Localnews
- By Goutham Krishna
- 161 Views
തിരുവനന്തപുരം: കേരള തപാൽ സർക്കിളിന്റെ ഡയറക്ടർ പോസ്റ്റൽ സർവീസസ് (ഹെഡ്ക്വാർട്ടേഴ്‌സ് ) ആയി ശ്രീ. അലക്സിൻ ജോർജ് (IPoS) ചുമതലയേറ്റു. 2013 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥൻ ആണ്. 10 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ തപാൽ വകുപ്പ് ഇന്റർനാഷണൽ റിലേഷൻസ് എഡിജി (ന്യൂ ഡൽഹി), സീനിയർ സൂപ്രണ്ട് കോയമ്പത്തൂർ, കോട്ടയം, എറണാകുളം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയാണ്.