മോദി സർക്കാരിന്റെ ഏഴാം വാർഷികം കരിദിനമാക്കി കർഷകർ

മോദി സർക്കാരിന്റെ കോലം കത്തിച്ചാണ് അന്നേദിവസം പ്രതിഷേധിക്കുക.

കർഷക സംഘടനകൾ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ചു. ഡൽഹി അതിർത്തികളിലെ കർഷകസമരം  ആറ് മാസം പിന്നിടുന്ന മെയ് 26 ന് കരിദിനമായി ആചരിക്കാനാണ്  തീരുമാനം എന്ന്  സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മോദി സർക്കാരിന്റെ കോലം കത്തിച്ചാണ് അന്നേദിവസം പ്രതിഷേധിക്കുക. ഡൽഹി അതിർത്തികളിൽ കർഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സർക്കാരിന്റെ ഏഴാം വാർഷികവും. ഈ സാഹചര്യത്തിലാണ് മെയ് 26 ന് കരിദിനമായി ആചരിക്കാൻ സംഘടനകൾ തീരുമാനിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ കർഷക സംഘടനകൾ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിമുടി പുതുമയോടെ രണ്ടാം പിണറായി സർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like