ഈസ്റ്റർ ആഘോഷവും - ഈസ്റ്റർ മുട്ടയും !!!
- Posted on April 04, 2021
- Ezhuthakam
- By Deepa Shaji Pulpally
- 689 Views
ഈസ്റ്റർ ദിനത്തിലെ സമ്മാമാണ് ഈസ്റ്റർ മുട്ടകൾ.

കുരിശു വന്നതിനുശേഷം മരിച്ചവരിൽ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനം ആണ് ഈസ്റ്റർ ആഘോഷം. കാൽവരി കുരിശിൽ പീഡകൾ സഹിച്ച് മരിച്ച യേശു, കല്ലറ ആകുന്ന പഴയ ജീവിതത്തിൽ നിന്നും പുതു ജീവനിലേക്ക് ഉയിർത്തത്തിന്റെ പ്രതീകമായി നിരവധി ആചാരങ്ങളും, ആഘോഷങ്ങളും ലോകമെമ്പാടും ഈസ്റ്റർ ദിനത്തിൽ നടക്കുന്നു. ഈസ്റ്റർ ദിനത്തിലെ സമ്മാമാണ് ഈസ്റ്റർ മുട്ടകൾ. പൊതുവേ മുട്ടകൾ ഫലഭൂയിഷ്ടത യും, പുനർജന്മത്തിൻ്റെയും ഒരു പരമ്പരാഗത പ്രതീകമായിരുന്നു, എന്നാൽ ക്രിസ്തുമതത്തിൽ "ഈസ്റ്റർ ടൈഡ് " ആഘോഷിക്കുന്നതിനായി ഈസ്റ്റർ മുട്ടകൾ യേശുവിന്റെ ശൂന്യമായ ശവകുടീരത്തെ പ്രതീകപ്പെടുത്തുന്നു.
ഈസ്റ്റർ മുട്ടകൾ ക്ക് നിറം കൊടുക്കുന്നതിനും ചില കാരണങ്ങളുണ്ട്. ക്രൈസ്തവ കാഴ്ചപ്പാടിൽ മുട്ടകൾ വസന്തവും, പുതിയ ജീവിതവും ആയി സഹവാസം ഉള്ളവയാണ്. ആദ്യകാല ക്രിസ്ത്യാനികളും ഈ വിശ്വാസം സ്വീകരിച്ച് ഈസ്റ്റർ മുട്ട ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് ഈസ്റ്റർ ദിനത്തിൽ പാതിരാ കുർബാനക്കു ശേഷം ലോകമെമ്പാടും ആചരിക്കുന്ന "ഈസ്റ്റർ മുട്ട "ആഘോഷം. പാതിരാ ഉയിർപ്പ് കുർബാനയ്ക്ക് ശേഷം നിറങ്ങളാൽ അലംകൃതമായ നമ്പറിട്ട് മുട്ടകൾ വിതരണം ചെയ്യുന്നു. നേരത്തെ തയ്യാറാക്കി ആ നമ്പറുകളിൽ ഓരോ സമ്മാനപ്പൊതി യും കരുതിയിട്ടുണ്ടാവും. "ഈസ്റ്റർ മുട്ട" ആഘോഷം വഴി പുനരുദ്ധാന ത്തിന്റെ പ്രതീകമായും, ശൂന്യമായ ഷെൽ ( മുട്ടയുടെ പുറം തോട്) യേശുവിന്റെ ശവകുടീരത്തെയും അനുസ്മരിക്കുന്നു. പുതിയ ജീവിതത്തിന്റെ പ്രതീകമായി ഈസ്റ്റും, ഈസ്റ്റർ മുട്ടയും എന്നും പ്രാധാന്യമുള്ളവയാണ്.