ചൂളമടിച്ചതല്ലെടോ, പേര് പറഞ്ഞതാണ്!
- Posted on November 01, 2023
- Kouthukam
- By Dency Dominic
- 159 Views
കോങ്തോങ് ഗ്രാമത്തിലുള്ളവർ ചൂളങ്ങളാണ് മക്കൾക്ക് പേരായി നൽകുക
മേഘാലയിലെ കോങ്തോങ് ഗ്രാമത്തിൽ ചെന്ന് ആരോടെങ്കിലും നിങ്ങൾ പേര് ചോദിച്ചാൽ, അവർ നീട്ടിയൊന്ന് ചൂളമടിക്കും. കേട്ടിട്ട് കഥയാണെന്ന് തോന്നുന്നില്ലേ? എന്നാലേ ഇത് കഥയല്ല. ഒരു കുട്ടി ജനിക്കുന്നതിന് മുൻപേ, ആ കുട്ടിക്കെന്ത് പേര് നൽകണമെന്ന് ആലോചനകൾ ആരംഭിക്കും.കോങ്തോങ് ഗ്രാമത്തിലുള്ളവർ ചൂളങ്ങളാണ് മക്കൾക്ക് പേരായി നൽകുക. ഖാസി ഗോത്രത്തിൽപ്പെട്ട ഖാസി ഭാഷ സംസാരിക്കുന്നവരാണ് കോങ്തോങ് ഗ്രാമത്തിലുള്ളവർ. ജിംഗർവൈ ലോബേയ് എന്നാണീ ചടങ്ങിന് പറയുക.
അമ്മമാർ അവർക്കിഷ്ടമുള്ള ചൂളങ്ങൾ മക്കൾക്ക് പേരായി നൽകുന്നതാണ് ചടങ്ങ്. ഇവിടങ്ങളിൽ, പേരിടൽ ചടങ്ങിന് അമ്മമാരാണ് നേതൃത്വം നൽകുക. കാടും മലകളുമുള്ള കോങ്തോങ് ഗ്രാമത്തിൽ, ആശയവിനിമയം എളുപ്പമാകുന്നതിനാണ് ഇത്തരത്തിൽ ചൂളങ്ങൾ പേരായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിസിലിംഗ് വില്ലേജ് എന്നാണ് കോങ്ങ്തോങ് അറിയപ്പെടുന്നത്. എന്നാൽ സിനിമാഗാനങ്ങളുടെ വരവും, ആളുകൾ പുതിയ സ്ഥലങ്ങളിലേക്ക് കുടിയേറുന്നതും ഈ ആചാരത്തെ ബാധിക്കുന്നുണ്ട്.