വീണ്ടും താഴിട്ട് പൂട്ടി കേരളം; മറ്റന്നാൾ മുതൽ സമ്പുർണ ലോക്ക്ഡൗൺ!

മെയ് 8 മുതൽ പത്ത് ദിവസത്തേക്ക് കേരളത്തിൽ സമ്പുർണ ലോക്ക്ഡൗൺ

കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസഥാനത്ത് മറ്റന്നാൾ മുതൽ സമ്പുർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെയ് 8 ന് രാവിലെ ആറ് മുതൽ മെയ് 16 വരെയാണ് സമ്പുർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോക്കഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഗുരുതരമായ നിലയിലേക്ക് രോഗികളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് സമ്പുർണ ലോക്ക്ഡൗൺ എന്ന ഒഴിവാക്കാൻ പറ്റാത്ത സുപ്രധാന തീരുമാനം സർക്കാർ കൈകൊണ്ടത്. 

ലോക്കഡൗണിന് സമാനമായ നിയന്ത്രങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും അത് പൂർണമായി പാലിക്കപ്പെട്ടിരുന്നില്ല. മെയ് പതിനഞ്ചോടുകൂടി രോഗവ്യാപനം അതിന്റെ തീവ്രതയിലെത്തുമെന്ന ആരോഗ്യ വിദഗ്ധർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് വാരാന്ത്യ ലോക്കഡൗണുകളും കർശന നിയന്ത്രണങ്ങളും  സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. കോവിഡ് 19 അതിതീവ്രമായ സാഹചര്യത്തിലാണ് ലോക്കഡൗൺ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്തി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യ രംഗം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടാണ് നിലവിലെ തീരുമാനം.

'ഭയമല്ല കരുതലാണ് വേണ്ടത്' പൊതുവായുള്ള സംശയങ്ങൾക്ക് ഡോക്ടർ തരുന്ന മറുപടി !

Author
Sub-Editor

Sabira Muhammed

No description...

You May Also Like