ചമയപ്പുര : തരംഗമായി ഗ്ലാമർ മേക്ക്അപ്പ്*
- Posted on June 22, 2025
- News
- By Goutham prakash
- 94 Views
*സി.ഡി. സുനീഷ്.*
തൃശ്ശൂർ സ്വദേശിനിയായ അധ്യാപിക സോന ആനിൻ്റെ ഫൈനൽ ലുക്ക് കണ്ട് ചമയപ്പുരയിലെ മുഴുവൻ പഠിതാക്കളും അതിശയിച്ചു.പട്ടണം റഷീദ് എന്ന പ്രശസ്ത ചമയവിദഗ്ദ്ധൻ അക്കാദമി സംഘടിപ്പിച്ച ചമയപ്പുര നാഷണൽ മേക്ക്അപ്പ് വർക്ക്ഷോപ്പിലെ ഗ്ലാമർ മേക്ക്അപ്പ് സെഷനിലാണ് ഈ മേക്ക് ഓവർ നടത്തിയത്. വർക്ക്ഷോപ്പിൽ ഗ്ലാമർ മേക്ക്അപ്പിൻ്റെ ഓരോ ഘട്ടവും വിശദമായി തന്നെ ചമയപ്പുര പഠിതാക്കൾക്ക് ക്യാമ്പ് ഡയക്ടർ കൂടിയായ പട്ടണം റഷീദ് ക്ലാസ്സെടുത്തു കൊടുത്തു. ചമയപ്പുര നാഷണൽ മേക്ക് അപ്പ് വർക്ക്ഷോപ്പിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ചയാണ് പട്ടണം റഷീദ് ഗ്ലാമർ മേക്ക്അപ്പിൻ്റെയും തിയേറ്റർ മേക്ക്അപ്പിൻ്റെയും വിശദപാഠം പഠിതാക്കൾക്ക് നല്കിയത്. കണ്ണൂർ പരിയാരം സ്വദേശിയും ചമയപ്പുരയിലെ പഠിതാവുമായ രാജു വിജികലയെ തിയേറ്റർ മേക്ക്അപ്പിലൂടെ വൃദ്ധനാക്കി മാറ്റിയും ചമയപുരയിൽ പട്ടണം റഷീദ് വിസ്മയം സൃഷ്ടിച്ചിരുന്നു. ചേറൂർ സ്വദേശിയും അഭിനേതാവുമായ അനീഷ് അരവിന്ദിനെ തിയേറ്റർ മേക്ക്അപ്പിലൂടെ ട്രൈബൽ ലുക്കിലേക്ക് മേക്ക്ഓവർ ചെയ്തും ചമയപ്പുര വ്യത്യസ്തമായി
