പഹല്‍ഗാം എന്‍ഐഎ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
- Posted on May 03, 2025
- News
- By Goutham prakash
- 92 Views
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ. പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജന്‍സ് ഏജന്‍സി, ലഷ്‌ക്കര്‍ എന്നിവരുടെ പങ്കിന് എന്‍ഐഎ തെളിവ് ശേഖരിച്ചു. ലഷ്‌കര്‍ ഭീകരരെ നിയന്ത്രിച്ചത് മുതിര്‍ന്ന ഐഎസ്ഐ ഉദ്യോഗസ്ഥര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എന്‍ഐഎ 2500 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 150 പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്.
