പത്തനംതിട്ടയില്‍ നിന്ന് പതിനേഴ്കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
- Posted on April 12, 2025
- News
- By Goutham prakash
- 188 Views
പത്തനംതിട്ട:
പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്‍റെ മകള്‍ റോഷ്നി റാവത്തിനെ വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് കാണാതായത്.
കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണം. കോയിപ്രം പൊലീസ്:+919497947146. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.
