പോഷകങ്ങളാൽ സമൃദ്ധമായ ചോളം

രുചിയിൽ കേമനായ പോഷകസമൃദ്ധമായ ചോള കൃഷി എങ്ങനെ എന്ന് നോക്കാം.

അമേരിക്കൻ ഐക്യനാടുകളിലാണ് ചോളം ധാരാളമായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചോളം കൃഷി ചെയ്യുന്നുണ്ട്.  "പൊയേസി" കുടുംബത്തിൽപ്പെട്ട ചോളം മക്ക ചോളം, മണിച്ചോളം എന്നീ രണ്ടിനങ്ങൾ  ധാരാളം കൃഷി ചെയ്യപ്പെട്ടു വരുന്നു. "കോൺ ", ' മൈസ് 'എന്ന പേരുകളിലും  ചോളം അറിയപ്പെടുന്നുണ്ട്. 

മക്ക ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്.  ചോളത്തിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.  പഞ്ചസാര -3.2.g, കൊഴുപ്പ്-1.2g , അന്നജം -19. g, ഭക്ഷ്യനാരുകൾ -  2.7g, പ്രോട്ടീൻ-  3.7g, ഇരുമ്പ് - 4%, മഗ്നീഷ്യം - 10%, പൊട്ടാസ്യം-6%, ജീവകം എ,  ജീവകം ബി, ന യാസീൻ, തയാമിൻ എന്നിവയാൽ  സമൃദ്ധമാണ് ചോളം.

ഗ്രോബാഗിൽ ചോളം വിത്തുകൾ നട്ട് ടെറസിലും, വീട്ടുവളപ്പിലും ധാരാളമായി ഇന്ന് ആളുകൾ കൃഷി ചെയ്തു വരുന്നു.  മഞ്ഞ,  ചുവപ്പ് നിറത്തോടു കൂടിയ ചോളവും ധാരാളം കാണാം. ചോളം ഉപയോഗിച്ച് പുട്ട്, ഉപ്പുമാവ്, കേക്കുകൾ, അപ്പം എന്നിങ്ങനെ നിരവധി പലഹാരങ്ങളും മലയാളികൾ ഉണ്ടാക്കി വരുന്നു. രുചിയിൽ കേമനായ പോഷകസമൃദ്ധമായ ചോള കൃഷി എങ്ങനെ എന്ന് നോക്കാം.

പാവൽ കൃഷി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like