സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികളെ മുൻ നിർത്തി പ്രതിഷേധം നടത്താൻ അനുവദിക്കില്ല, മന്ത്രി വി. ശിവൻകുട്ടി.
- Posted on December 30, 2024
- News
- By Goutham prakash
- 192 Views
അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവത്തിൽ കുട്ടികളെ മുൻ നിർത്തി പ്രതിഷേധ സമരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
തിരുവനന്തപുരത്ത് ജനുവരി നാല് മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോസവത്തിൽ കുട്ടികളെ മുൻ നിർത്തി പ്രതിഷേധം നടത്തുന്ന അദ്ധ്യാപകരേയും നൃത്താധ്യാപകരേയും കർശനമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്കൂൾ കലോഝവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. സ്വർണ്ണ കപ്പ് സ്വീകരണ യാത്ര, കലവറ നിറക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സജീവമായി നടക്കുകയാണ്.
സ്കൂളുകളുടെ ശ്രദ്ധക്ക്.
ulsavam.kite.kerala.gov.in വെബ്സൈറ്റിലെ "Login" മെനുവിൽ "School Login" ഓപ്ഷൻ ക്ലിക്കുചെയ്ത്, സമ്പൂർണ (Sampoorna) username & password ഉപയോഗിച്ച് സ്കൂളുകൾ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്തതിനു ശേഷം, സംസ്ഥാന തലത്തിൽ അർഹരായ വിദ്യാർത്ഥികളുടെ പട്ടിക ലഭ്യമാകും. ഫോട്ടോ അപ്ലോഡുചെയ്യാൻ ഫോട്ടോ ഇല്ലാത്ത വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് "Edit" ഓപ്ഷൻ ക്ലിക്കുചെയ്യുക. കൂടാതെ, ഓരോ വിദ്യാർത്ഥിക്കും വേണ്ട Identification Certificate ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ട്."
സി.ഡി. സുനീഷ
