കൃഷി മൂല്യവർദ്ധിത സംരംഭകർക്ക് പാക്കേജിംഗ് ശില്‌പശാല

വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യo

കൽപ്പറ്റ: കാർഷിക മേഖലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന  കേരള അഗ്രോ ബ്രാൻഡിംഗിൻ്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളിൽ പാക്കേജിംഗ് ശില്പശാല പൂർത്തിയായി. വയനാട്  ജില്ലയിലെ കാർഷികാനുബന്ധ സംരംഭകർക്കായി രണ്ട് ദിവസത്തെ  പരിശീലന ശിൽപ്പശാല തുടങ്ങി.  

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിൻ്റെ സഹകരണത്തോടെയാണ്   പരിശീലനം നടക്കുന്നത്. സംസ്ഥാന കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ്, സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ്മെൻ്റ്  എക്സ്റ്റൻഷൻ ട്രെയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട് സമേതിയുടെയും, മുംബൈ ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ടിലെ   വിദഗ്ധരുടെയും  നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഇൻ ചാർജ്  രാജി വർഗീസ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ - എച്ച്. ഷബീന അധ്യക്ഷത വഹിച്ചു. 

വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലേക്ക് എത്തിക്കുകയാണ് പരിശീലന ശേഷം ലക്ഷ്യമിടുന്നതെന്ന്  പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ    രാജി വർഗീസ്  പറഞ്ഞു.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റൻ്റ് ഡയറക്ടർ പൂനം വേദ് പ്രകാശ്, ടെക് നിക്കൽ അസിസ്റ്റൻ്റ്  അർഷാദ് മംഗലശ്ശേരി  എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമേതി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.സുനിൽകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ കാർഷിക മേഖലയിൽ ഗുണമേന്മയുള്ള ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടങ്കിലും, പാക്കേജിംഗിൻ്റെ ഗുണ നിലവാരക്കുറവ് കൊണ്ട് ഉയർന്ന വിലക്ക് വിൽക്കാൻ കഴിയുന്നില്ല. അതുമൂലം സംരംഭകർക്കുണ്ടാകുന്ന നഷ്ടം കുറക്കുകയാണ് ലക്ഷ്യമെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.

 

Author
No Image
Journalist

Dency Dominic

No description...

You May Also Like