കോവിഡ് പ്രഹരമേറ്റ് കേരളവും: അതി തീവ്ര മുപ്പത് ജില്ലകളിൽ പത്തെണ്ണം കേരളത്തിൽ
- Posted on May 08, 2021
- News
- By Sabira Muhammed
- 360 Views
കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാൾ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് അതി തീവ്രമായി കോവിഡ് കേസുകള്‍ നിലനിൽക്കുന്ന 30 ജില്ലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതിൽ 10 എണ്ണവും കേരളത്തിലാണ്. ആന്ധ്രപ്രദേശിൽ ഏഴ് ജില്ലകളിലും, കര്‍ണാടകയിൽ മൂന്ന് ജില്ലയിലും, തമിഴ്നാടിൽ ഒരു ജില്ലയിലും സാഹചര്യം അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാൾ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുകളില്ലാതെ നിൽക്കുകയാണ്. ഈസ്റ്റ് ഗോദാവരി, ചിറ്റൂര്‍, ശ്രീകാകുളം, ഗുണ്ടൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, കുര്‍നൂല്‍ എന്നീ ജില്ലകളാണ് ആന്ധ്രപ്രദേശില്‍ തീവ്രസാഹചര്യത്തിൽ നിൽക്കുന്നത്. ബംഗളൂരു അര്‍ബന് പുറമേ മൈസൂര്‍, തുമകുരു ജില്ലയും കര്‍ണാടകയിലെ തീവ്രത ഏറിയ പട്ടികയിലുണ്ട്. ഇതിന് പുറമേ ഹരിയാനയിലെ നോര്‍ത്ത് ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ് കേസുകള്‍ കുറയാതെ നില്‍ക്കുകയാണ്.