കേളീകലയുടെ കേദാരമേ ....ക്രിസ്മസ് വേളയിൽ സ്നേഹസന്ദേശവുമായി പ്രേംകുമാർ വടകര -
- Posted on December 26, 2020
- Pattupetty
- By Thushara Brijesh
- 633 Views
കേളീ കലയുടെ കേദാരമേ .... ഈ ശ്രുതി മധുരമായ ഗാനം കേട്ടിട്ടുണ്ടോ ? തിരുവിതാംകൂർ തിരുമനസ്സ് എന്ന ചിത്രത്തിനു വേണ്ടി പ്രേംകുമാർ വടകരയുടെ സംഗീതത്തിൽ ദാസേട്ടൻ പാടിയതാണിത്. ക്രിസ്മസ് വേളയിൽ സ്നേഹസന്ദേശവുമായി വീണ്ടും ...
പ്രേംകുമാർ വടകര - ഫിലിം മ്യൂസിക് ഡയറക്ടർ, ഗായകൻ , സംഗീതാദ്ധ്യാപൻ , സംഗീത രചയിതാവ് .... ഇങ്ങനെ പോകുന്നു വിശേഷണങ്ങൾ . തിരുവിതാം കൂർ തിരുമനസ്, മുഖം മൂടി തുടങ്ങി പത്തിലധികം ചലച്ചിത്രങ്ങളിൽ സംഗീത സംവിധായകനായി. യേശു ദാസ് , ബ്രഹ്മാനന്ദൻ , MG ശ്രീകുമാർ , ജി. വേണു ഗോപാൽ മുതൽ പുതിയ തലമുറയിലെ ഗായകർക്ക് വേണ്ടി വരെ സംഗീതം നൽകിയിട്ടുണ്ട്.
8 , 9, 10 ക്ലാസുകളിൽ സംസ്ഥാന യുവജനോൽസവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം നേടുക മാത്രമല്ല, നിരവധി മൽ സ രാർത്ഥികൾക്ക് പിന്നീട് വഴി കാട്ടിയായി. ആ കാശ വാണിയിൽ ലളിത ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നിരവധി സ്വാഗത ഗാനങ്ങൾ സംഗീതം നൽകി പാടിയിട്ടുണ്ട്. ഒപ്പം ലളിത ഗാനങ്ങളും ആൽബങ്ങളും. പൂക്കാട് കലാലയത്തിന്റെ 25 നാടകങ്ങളിൽ തുടർച്ചയായി സംഗീതം നൽകി. പാലക്കാട് സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം നേടി വടകര ബി.ടി.എം. സ്കൂളിൽ അദ്ധ്യാപകനാ വു ക യും വടകര സംസ്കൃത സ്കൂളിൽ വെച്ച് റിട്ടയർ ചെയ്യുകയും ചെയ്തു.
ശരിയായ ദാസന്മാർ എന്ന അർത്ഥത്തിലും യേശു ദാസിനെ സ്നേഹിക്കുന്നതു കൊണ്ടും യെസ്' ദാസ് എന്ന മ്യൂസിക് സ്കൂൾ റിട്ടയർമെന്റിനു ശേഷം നടത്തി വരുന്നു.