എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടക്കും
- Posted on June 20, 2025
- News
- By Goutham prakash
- 92 Views
സ്വന്തം ലേഖകൻ.
എസ്.എഫ്.ഐ അഖിലേന്ത്യാ
സമ്മേളനം കോഴിക്കോട് നടക്കും.
പതാക ദിനാ ഇന്ന്
കോഴിക്കോട്
രാജ്യത്തെ പൊരുതുന്ന വിദ്യാർഥി പ്രസ്ഥാനമായ എസ് എഫ് ഐ യുടെ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം വെള്ളിയാഴ്ച രാജ്യവ്യാപകമായി ആചരിക്കും. മുഴുവൻ കലാലയങ്ങളിലും സംഘടനാ കേന്ദ്രങ്ങളിലും പ്രവർത്തകർ .പതാക ഉയർത്തും. 27, 28,29,30 തീയതികളിൽ കോഴിക്കോടാണ് സമ്മേളനം. ഇത് രണാം തവണയാണ് കോഴിക്കോട് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10 ന് മാധ്യമ പ്രവർത്തകൻ ശശികുമാറും തിയേറ്റർ ആർട്ടിസ്റ്റ് സംവിധായകനുമായ എം കെ റൈനയും .ചേർന്ന് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 30 ന് പകൽ 11 ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
