നാറ്റ്പാക്ക് മേൽക്കൂര സൗരോർജ്ജ നിലയം തുറന്നു

തിരുവനന്തപുരം: അനർട്ടിന്റെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക്ക് സ്ഥാപിച്ച 20 കിലോവാട്ട് സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്ത് സൗരോർജ്ജ മേഖലയിൽ വൻമാറ്റമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 97 പട്ടികജാതി കോളനികളിൽ സോളാർ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. കാർഷിക മേഖലയിൽ വൈദ്യുതി എത്താത്ത ഇടങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാനുള്ള ശ്രമവും നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

എനർജി മാനേജ്മെൻറ് സെൻററിന്റെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക്ക് തയ്യാറാക്കിയ എനർജി ഓഡിറ്റ് റിപ്പോർട്ട് ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി 'സുസ്ഥിര ഗതാഗതത്തിനായി ശുദ്ധവും ഹരിതവുമായ ഊർജ്ജം' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ആക്കുളം കൗൺസിലർ സുരേഷ് കുമാർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തൻ, ഡയറക്ടർ പ്രൊഫസർ സാംസൻ മാത്യു, അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലൂരി, കെഎസ്ഇബി റിന്യൂവൽ എനർജി ആൻഡ് എനർജി സേവിങ് ചീഫ് എൻജിനീയർ സജീവ് ജി. തുടങ്ങിയവർ പങ്കെടുത്തു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like