നോബൽ സമ്മാനദാന സമ്മേളനത്തിൽ പങ്കെടുക്കാൻ കുസാറ്റ് വിദ്യാർത്ഥിനി.
- Posted on March 20, 2025
- News
- By Goutham prakash
- 92 Views
74-ാമത് നോബൽ സമ്മാനദാന സമ്മേളനത്തിൽ പങ്കെടുക്കാൻ
കുസാറ്റ് വിദ്യാർത്ഥിനി
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ആപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ 5-ാം വർഷ ഇന്റഗ്രേറ്റഡ് എംഎസ് സി കെമിസ്ട്രി വിദ്യാർത്ഥിനി നിരഞ്ജന സുബ്രഹ്മണ്യൻ 74-ാമത് നോബൽ സമ്മാനജേതാക്കളുടെയും യുവ ശാസ്ത്രജ്ഞരുടെയും സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന യുവ ശാസ്ത്രജ്ഞരിൽ ഒരാളായി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
നോബൽ സമ്മാനജേതാക്കളും യുവ ഗവേഷകരും ഒരുമിക്കുന്ന 74-ാമത് നോബൽ സമ്മാനദാന സമ്മേളനം 2025 ജൂൺ 29 മുതൽ ജൂലൈ 4 വരെ ജർമനിയിലെ ലിൻഡൗവിൽ വെച്ചാണ് നടക്കുക.
