സിംഹവാലൻ കുരങ്ങിന്റെ വീട്ടിലേക്കൊരു യാത്ര...

വർഷത്തിൽ എല്ലാ കാലത്തും കായ്കനികൾ ലഭിക്കുന്ന നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഇവയെ അധികമായികാണുന്നത്

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന മക്കാക്ക് (Macaque) വർഗ്ഗത്തിൽ പെട്ട കുരങ്ങുകളാണ് സിംഹവാലൻ കുരങ്ങുകൾ. ഇവരുടെ ശാസ്ത്രീയ നാമം Macaca Silenus എന്നാണ്. ലോകത്തിൽ പശ്ചിമഘട്ടത്തിലെ തെക്കൻ പകുതിയിൽ മാത്രം കാണുന്ന വർഗ്ഗമാണ് ഇവ.

കേരളത്തിലെ നെല്ലിയാമ്പതി, സൈലന്റ് വാലി, തമിഴ്നാട്ടിലെ കളക്കാട് - മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശംമ്പൂ മലനിരകളിലുമാണ് ഇവക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ ആവാസവ്യവസ്ഥ ഉള്ളത്. അതുപോലെതന്നെ വർഷത്തിൽ എല്ലാ കാലത്തും കായ്കനികൾ ലഭിക്കുന്ന നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഇവയെ അധികമായി കാണുന്നത്.


ഇവക്ക് എങ്ങനെയാണ് ഈ പേര് ലഭിച്ചത്?

സിംഹത്തിന്റെ സട പോലെ മുഖത്തിനു ചുറ്റും നീണ്ട രോമങ്ങൾ, വണ്ണം കുറഞ്ഞ വാലറ്റത്ത്, സിംഹത്തിന്റെ വാലിനെ പോലെയുള്ള  രോമ കെട്ടുമാണ് ഈ കുരങ്ങനെ സിംഹവാലൻ കുരങ്ങാനാക്കിയത്. ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകളുടെ ജീവിതം ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം മെമ്പർ ശ്രീ. ഫൈസൽ മാഗ്നെറ്റ് നെല്ലിയാമ്പതിയിൽ വച്ച് ചിത്രീകരിച്ചിരിക്കുന്നത് കണ്ടു നോക്കാം.

വയനാട്ടിലെ വാഗമൺ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like