ക്ഷീണമുണ്ടെങ്കിലും, ഏറെ സന്തോഷമുണ്ട്; പ്രാർത്ഥനകൾക്ക് നന്ദിയുമായി ഫാദർ. ജെൻസൺ ലാസലേറ്റും, ആൻസി ആന്റുവും
- Posted on September 30, 2021
- Localnews
- By Deepa Shaji Pulpally
- 812 Views
വൈദിക അന്തസ്സിലേക്ക് പ്രവേശിച്ചത് മുതൽ കിഡ്നി ദാനം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അർഹരായവരെ തന്റെ കണ്മുൻപിൽ കണ്ടെത്തിയതെന്ന് ഫാദർ. ജെൻസൺ പറഞ്ഞു.
ഈ അടുത്ത ദിവസമാണ് വയനാട് ജില്ലയിലെ നടവയൽ ലാസലേറ്റ് ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജെൻസൺ തന്റെ കിഡ്നി പകുത്ത് നൽകാൻ തീരുമാനിച്ചത്. 6 - വർഷമായി കിഡ്നി തകരാറിലായതിനെ തുടർന്ന് ഡയാലിസിസുമായി കഴിയുന്ന മൂന്ന്മുറി സ്വദേശി മാങ്കു കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റു (26 ) വിന് ആണ് ദൈവദൂതനെപ്പോലെ സഹായവുമായി ഫാദർ ജെൻസൻ എത്തുന്നത്.
വൈദിക അന്തസ്സിലേക്ക് പ്രവേശിച്ചത് മുതൽ കിഡ്നി ദാനം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അർഹരായവരെ തന്റെ കണ്മുൻപിൽ കണ്ടെത്തിയതെന്ന് ഫാദർ. ജെൻസൺ പറഞ്ഞു. വൃക്കദാനത്തിന്റെ, ഭാഗമായി 10 - കി.ലോ ശരീരഭാരം ഈ വൈദികൻ കുറച്ചിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ 27-09-2021 തിങ്കളാഴ്ച്ച ഇരുവരുടെയും സർജറി വിജയകരമായി പൂർത്തിയായി. കുറച്ച് ക്ഷീണമുണ്ടെങ്കിലും, ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും, ഫാദർ. ജെൻസൺ ലാസലേറ്റും, ആൻസി ആന്റുവും മാധ്യമങ്ങളെ അറിയിച്ചു.