കേരളത്തിൽ കേക്ക് വന്ന വഴി

കൂടെ പ്ലം കേക്ക് തയ്യാറാക്കുന്ന വീഡിയോ-യും 

ഇന്ത്യയിൽ ആദ്യം കേക്ക് ഉണ്ടാക്കിയത് എന്നാണെന്ന് അറിയാമോ? പോട്ടെ ആദ്യം കേരളത്തിൽ  ആദ്യമായി കേക്ക്  ഉണ്ടാക്കിയതു ആരെന്ന് അറിയാമോ? കൃത്യമായി പറഞ്ഞാല്‍ 1884 ഡിസംബര്‍ 20 നാണ് കേരളത്തില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയത് . അതിനു പിന്നിൽ ഒരു രസകരമായ കഥ ഉണ്ട്. 

യഥാര്‍ഥത്തില്‍ 1884 ന് മുമ്പ് കേരളത്തില്‍ ആര്‍ക്കും കേക്കുണ്ടാക്കാന്‍ അറിയുമായിരുന്നില്ല എന്നതാണ് സത്യം തലശ്ശേരിയിലെ 'മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്‌സ് ഫാക്ടറി' സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് കേരളത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയത് (ഒരു ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യത്തെ കേക്കും അതുതന്നെയെന്ന് ചരിത്രം).അത് പറയുമ്പോൾ ബാപ്പുവിന്റെ ബിസ്‌ക്കറ്റ്  കമ്പനിയെക്കുറിച്ചും പറയണം അന്ന് നമ്മുടെ നാട്ടുകാരുടെ ഇടയിൽ അന്ന് ബിസ്‌ക്കറ്റിനു അത്ര പ്രചാരം ഇല്ലായിരുന്നു ബ്രിട്ടീഷ്കാർ മാത്രമാണ് ഇൻഡ്യയിൽ അന്ന് ബിസ്‌ക്കറ്റ് ഉപയോഗിച്ചിരുന്നത് , അവർക്കുവേണ്ടി ബാപ്പു  ബർമയിലെ പോയി ബിസ്‌ക്കറ്റ് ഉണ്ടാക്കാൻ പഠിച്ചു തലശ്ശേരിയിൽ ഈ ബിസ്‌ക്കറ് ഫാക്ടറി സ്ഥാപിക്കുന്നത് 1880ൽ ആണ് ബിസ്‌കറ്റുകള്‍, റസ്‌ക്കുകള്‍, ബ്രഡ്, ബണ്‍ എന്നിങ്ങനെ 40 വ്യത്യസ്ത വിഭവങ്ങള്‍ ബാപ്പുവിന്റെ 'ഫാക്ടറി'യിലുണ്ടാക്കിയിരുന്നു. സ്വാഭാവികമായും കസ്റ്റമേഴ്സ് എല്ലാം ബ്രിട്ടീഷുകാർ തന്നെ ആയിരുന്നു.  

ഒരിക്കൽ, കൃത്യമായി പറഞ്ഞാൽ 1883 ൽ   ബ്രിട്ടീഷുകാരനായ പ്ലാന്റര്‍ മര്‍ഡോക് ബ്രൗൺ ക്രിസ്തുമസിന്  ഇംഗ്ലണ്ടിൽ പോയിട്ട് വന്നപ്പോൾ ഒരു കേക്ക് കൊണ്ടുവന്നു സുഹൃത്തായ ബാപ്പുവിനു സമ്മാനിച്ചു. കൂടെ അതിന്റെ ചേരുവയും പറഞ്ഞുകൊടുത്തിട്ടു ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കാമോ എന്ന് ചോദിച്ചു , ബ്രൗണിന്റെ പ്രേരണയാലാണ് ബാപ്പു ആദ്യമായി ആ കേക്കുണ്ടാക്കിയ്ത്. അന്ന് ആ വെള്ളക്കാരന്‍ തന്നെയാണ് കേക്കിന്റെ ചേരുവ ബാപ്പുവിന് പറഞ്ഞുകൊടുത്തതെങ്കിലും  ബാപ്പുവുണ്ടാക്കിയ കേക്കിന്റെ നാവിലലിയുന്ന രുചി അനുഭവിച്ച് സായിപ്പ്  അത്ഭുതപ്പെട്ടു. ആ വിശിഷ്ടരുചിയുടെ രഹസ്യം ബാപ്പു വെളിപ്പെടുത്തിയത് പിന്നീടാണ്,  : കേക്കിന് വാസനയും രുചിയും കൂട്ടാന്‍ മാഹിയില്‍ കിട്ടുന്ന ഒരിനം ഫ്രഞ്ച് വൈൻ ഉപയോഗിക്കാനാണ് മര്‍ഡോക് ബ്രൗണ്‍ ഉപദേശിച്ചത്. ബാപ്പു അതവഗണിച്ചു, പകരം അന്ന് അവിടെ സുലഭമായിരുന്ന നാടന്‍ചാരായം ചേര്‍ത്തു. ക്രിസ്മസ് കേക്ക് അങ്ങനെ കിടിലനായി!

ഇന്ന് നമ്മൾ വൈൻ ചേർത്തും റം ചേർത്തും ടേസ്റ്റ് കൂട്ടാൻ ശ്രമിക്കുമ്പോളും കേക്കിനെ കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ പിടിച്ചു കെട്ടിയതു ബാപ്പുവിന്റെ ആ സ്പെഷ്യൽ റെസിപ്പി ആണ്, ബാപ്പു ശരിക്കും ചരിത്രത്തിൽ എഴുതപ്പെടേണ്ട ആൾ തന്നെയാണ്.

Author
ChiefEditor

enmalayalam

No description...

You May Also Like