ഹ്യൂം സെന്ററിലെ ശാസ്ത്രജ്ഞരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം. പി.
- Posted on September 13, 2025
- News
- By Goutham prakash
- 91 Views
 
                                                    *സ്വന്തം ലേഖകൻ*
കല്പറ്റ: കല്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നിൽ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ കുറിച്ചും വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളെ സംബന്ധിച്ചുമുള്ള പഠനങ്ങൾ സെന്ററിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ ഭക്ഷണ രീതികളെ കുറിച്ചും പോഷകാഹര പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം വിശദമായ ചർച്ചകൾ നടത്തിയാണ് പ്രിയങ്ക ഗാന്ധി എം.പി. സന്ദർശനം അവസാനിപ്പിച്ചത്. ഹ്യൂം സെന്റർ നടത്തുന്ന പഠനങ്ങൾ ഭാവി തലമുറകൾക്കും നയരൂപീകരണത്തിന് ഭരണസംവിധാനങ്ങൾക്കും മുതൽക്കൂട്ടാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. ടി. സിദ്ദിഖ് എം.എൽ.എ., ഹ്യൂം സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. കെ. വിഷ്ണുദാസ്, ജി. ബാലഗോപാൽ റിട്ട. ഐ.എ.എസ്., സാമൂഹിക ശാസ്ത്രജ്ഞ ഡോ. ടി. ആർ. സുമ തുടങ്ങിയവർ പ്രിയങ്ക ഗാന്ധി എം.പി. യെ സ്വീകരിച്ചു.

 
                                                                     
                                