ഗ്രാമിയിലെ പെൺഭരണം

നിർമ്മാതാവ്,  ഗാനരചയിതാവ് എന്നിവയൊഴികെ, എല്ലാ വിഭാഗങ്ങളിലും ഒരു സ്ത്രീ വിജയിച്ചിട്ടുണ്ട്

ഗ്രാമിയുടെ കഴിഞ്ഞ രാത്രിയിൽ അവാർഡുകളെക്കാൾ തിളങ്ങിയത് സ്ത്രീകളാണ്. ട്രെവർ നോഹ   പറഞ്ഞതുപോലെ " ഇന്ന് വിജയിച്ച ഒരു ബാൻഡ് ഉണ്ട്, : മൂന്നു സ്ത്രീകളുടെ 'ബോയ്ജീനിയസ്'. സ്ത്രീകൾക്ക് ഇത്എത്ര നല്ല വർഷമാണ്".

ബോയ്‌ജെനിയസിൻ്റെ ആദ്യ ഗ്രാമി വിജയത്തിനുമപ്പുറം, 2024 ഗ്രാമിയിലെ  നോമിനേഷനുകൾ പ്രഖ്യാപിച്ചതു മുതൽ, പ്രധാനമായും 'ആൽബം ഓഫ് ദ ഇയറി'ന് നോമിനികളായ എട്ട് പേരിൽ ഏഴും സ്ത്രീകളാണെന്ന് വെളിപ്പെടുത്തിയപ്പോൾ മുതൽ ഗ്രാമിയിലെ വനിതകളുടെ മുന്നേറ്റത്തെ കുറിച്ച് ചർച്ചകൾ ഉയർന്നുവന്നിരുന്നു.  ഇതിഹാസതാരം ജോണി മിച്ചൽ, ബില്ലി ഐലിഷ്, എസ്ഇസഡ്എ, ഡുവാ ലിപ എന്നിവരുൾപ്പെടെ  ഗ്രാമി അവാർഡുകൾക്കായുള്ള പ്രകടനം നടത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. കൂടാതെ നിരവധി വനിതകൾ ചരിത്രം സൃഷ്ടിച്ച വേദി കൂടിയായി 2024 ഗ്രാമി.  നാല് തവണ 'ആൽബം ഓഫ് ദ ഇയർ' നേടുന്ന ആദ്യത്തെ  ജേതാവായി ടെയ്‌ലർ സ്വിഫ്റ്റ്.

പ്രീമിയർ സെറിമണിയിൽ, ജൂലിയൻ ബേക്കർ, ഫോബ് ബ്രിഡ്ജേഴ്സ്, ലൂസി ഡാക്കസ്  (ബോയ്ജീനിയസ്) ആറ് 'റോക്ക് വിഭാഗ'ങ്ങളിൽ മൂന്നെണ്ണം നേടി. ലെയ്‌നി വിൽസൺ 'മികച്ച കൺട്രി' ആൽബത്തിനും ജോണി മിച്ചൽ മികച്ച 'ഫോക്ക് ആൽബത്തിനും', വിക്ടോറിയ മോനെറ്റ് മികച്ച ആർ ആൻഡ് ബി ആൽബമായും മികച്ച ന്യൂ ആർട്ടിസ്റ്റും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഗാബി മൊറേനോ, കരോൾ ജി, ടൈല എന്നിവരും ഗ്രാമിയിൽ തിളങ്ങി. വാസ്തവത്തിൽ, നിർമ്മാതാവ്,  ഗാനരചയിതാവ് എന്നിവയൊഴികെ, എല്ലാ വിഭാഗങ്ങളിലും ഒരു സ്ത്രീ വിജയിച്ചിട്ടുണ്ട്.

Author
No Image
Journalist

Dency Dominic

No description...

You May Also Like