റേഷൻ മണ്ണെണ്ണ കേന്ദ്രം പകുതിയാക്കി
- Posted on April 03, 2023
- Localnews
- By Goutham Krishna
- 237 Views
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചു. മുൻ സാമ്പത്തിക വർഷത്തിൽ (2022 - 23) കേന്ദ്രം അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ 50% വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് 2021-22 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ 6480 കെ. എൽ.മണ്ണെണ്ണയും 2022 - 23 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ, 40% വെട്ടിക്കുറവു വരുത്തി, 3888 കെ. എൽ. മണ്ണെണ്ണയുമാണ് അനുവദിച്ചിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ മണ്ണെണ്ണ വിഹിതത്തിൽ നിന്നും 50% വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിനുള്ള മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചു വന്നിട്ടുള്ളത്. 2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കെ. എൽ. മണ്ണെണ്ണ അനുവദിച്ചിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോലിറ്ററായും (2021 -22), 3888 കിലോ ലിറ്ററായും (2022 - 23) 1944 കിലോ ലിറ്ററായും (2023 - 24) വെട്ടിക്കുറയ്ക്കപ്പെട്ടു. 2021 - 22 കാലയളവിൽ എ എ. വൈ. പി. എച്ച്. എച്ച്. കാർഡുടമകൾക്ക് മുന്ന് മാസത്തിലൊരിക്കൽ 1 ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് 8 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചു വന്നിരുന്നു.
2022 - 23 കാലയളവിൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള എ.എ. വൈ പി. എച്ച്. എച്ച് എൻ. പി. എസ്., എൻ. പി.എൻ. എസ്. വിഭാഗത്തിലെ കാർഡുടമകൾക്ക് അര ലിറ്റർ വീതവും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും മൂന്ന് മാസത്തിലൊരിക്കൽ നൽകി വന്നിരുന്നു. എന്നാൽ മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രം വീണ്ടും വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ എ. എ. വൈ. പി. എച്ച്. എച്ച്, കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നൽകേണ്ട അവസ്ഥയുണ്ടാകും.
മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നേൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നേൺ - സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ വലിയ തോതിലുള്ള തടസ്സവാദങ്ങൾ ഉന്നയിച്ചു വരുന്നു. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യം പലപ്പോഴും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. 2021-22 കാലയളവിൽ 21888 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022 - 23 കാലയളവിൽ 7160 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023 - 24 സാമ്പത്തിക വർഷത്തിൽ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സ്‌റ്റോക്ക് വിട്ടെടുത്തതിന് ശേഷം കൂടുതൽ മണ്ണെണ്ണ അനുവദിക്കാമെന്നാണ് ഇക്കാര്യത്തിലുള്ള കേന്ദ്ര സർക്കാർ നിലപാട്.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്. സംസ്ഥാനത്തുള്ള 14332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് നൽകുന്നത് ഒരു മാസത്തിൽ 2300 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം കേന്ദ്രം സർക്കാർ നോൺ-സബ്സിഡി മണ്ണെണ്ണ അനുവദിക്കാത്തതു കാരണം മത്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് പൂർണ്ണമായും നൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നടപ്പുസാമ്പത്തിക വർഷത്തിൽ 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
മുൻ സാമ്പത്തിക വർഷത്തിൽ (2022 - 23) കേന്ദ്രം അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ 50% വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് 2021-22 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ 6480 കെ. എൽ.മണ്ണെണ്ണയും 2022 - 23 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ, 40% വെട്ടിക്കുറവു വരുത്തി, 3888 കെ. എൽ. മണ്ണെണ്ണയുമാണ് അനുവദിച്ചിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ മണ്ണെണ്ണ വിഹിതത്തിൽ നിന്നും 50% വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിനുള്ള മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചു വന്നിട്ടുള്ളത്. 2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കെ. എൽ. മണ്ണെണ്ണ അനുവദിച്ചിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോലിറ്ററായും (2021 -22), 3888 കിലോ ലിറ്ററായും (2022 - 23) 1944 കിലോ ലിറ്ററായും (2023 - 24) വെട്ടിക്കുറയ്ക്കപ്പെട്ടു. 2021 - 22 കാലയളവിൽ
എ.എ. വൈ, പി. എച്ച്. എച്ച് , കാർഡുടമകൾക്ക് മുന്ന് മാസത്തിലൊരിക്കൽ 1 ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് 8 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചു വന്നിരുന്നു. 2022 - 23 കാലയളവിൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള എ.എ. വൈ, പി. എച്ച്. എച്ച്, എൻ. പി. എസ്, എൻ. പി. എൻ, എസ്
വിഭാഗത്തിലെ കാർഡുടമകൾക്ക് അര ലിറ്റർ വീതവും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും മൂന്ന് മാസത്തിലൊരിക്കൽ നൽകി വന്നിരുന്നു. എന്നാൽ മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രം വീണ്ടും വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ എ. എ. വൈ, പി. എച്ച്. എച്ച്. കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നൽകേണ്ട അവസ്ഥയുണ്ടാകും.
മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നേൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നോൺ - സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ വലിയ തോതിലുള്ള തടസ്സവാദങ്ങൾ ഉന്നയിച്ചു വരുന്നു. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യം പലപ്പോഴും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. 2021-22 കാലയളവിൽ 21888 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022 - 23 കാലയളവിൽ 7160 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023 - 24 സാമ്പത്തിക വർഷത്തിൽ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സ്‌റ്റോക്ക് വിട്ടെടുത്തതിന് ശേഷം കൂടുതൽ മണ്ണെണ്ണ അനുവദിക്കാമെന്നാണ് ഇക്കാര്യത്തിലുള്ള കേന്ദ്ര സർക്കാർ നിലപാട്.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്. സംസ്ഥാനത്തുള്ള 14332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് നൽകുന്നത് ഒരു മാസത്തിൽ 2300 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം കേന്ദ്രം സർക്കാർ നോൺ-സബ്സിഡി മണ്ണെണ്ണ അനുവദിക്കാത്തതു കാരണം മത്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് പൂർണ്ണമായും നൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നടപ്പുസാമ്പത്തിക വർഷത്തിൽ 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ