രോഗപ്രതിരോധ ശേഷിയുടെ കലവറയായ കാച്ചിൽ

ക്യാൻസറിനെയും,  പ്രമേഹത്തെയും നിയന്ത്രിക്കാനും കാച്ചിലിലെ അന്തോസയാസിന് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു

കേരളത്തിൽ ധാരാളമായി കൃഷി ചെയ്യുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ. കുത്തുകിഴങ്ങ്, കാവത്ത് എന്നീ പലപേരുകളിൽ ഇതറിയപ്പെടുന്നുണ്ട്. മഞ്ഞ, വെള്ള, ക്രീം, വയലറ്റ് നിറത്തോടുകൂടിയ കാച്ചിലുകളാണ് സാധാരണയായി ഇപ്പോൾ കൃഷി ചെയ്തുവരുന്നത്. ഇതുകൂടാതെ ഗന്ധക  ശാല അരിയുടെ സുഗന്ധമുള്ള  ഗന്ധകശാല കാച്ചിലും ധാരാളമായി ഇന്ന് വയനാട്ടിൽ കൃഷിചെയ്തുവരുന്നുണ്ട്. 

പോഷകസമ്പുഷ്ടമായ കാച്ചിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?



വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം എന്നിവയുടെ കലവറയാണ് കാച്ചിൽ. ഒരു കപ്പ് വേവിച്ച കാച്ചിലിൽ 140 - കാലറി അടങ്ങിയിട്ടുണ്ട്. ഒപ്പം അന്നജം,  പ്രോട്ടീൻ,  കൊഴുപ്പ്, നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ശക്തിയേറിയ സസ്യ  സംയുക്തങ്ങളും, ആന്റി ആക്സിഡന്റുകളുമുണ്ട്. രക്തസമ്മർദ്ദവും,  ഇൻഫ്ലമേഷനും കുറയ്ക്കുന്നതിനും, ക്യാൻസറിനെയും,  പ്രമേഹത്തെയും നിയന്ത്രിക്കാനും ഇതിലെ അന്തോസയാസിന് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഇതിനു പുറമേ ഓക്സീകരണ സമ്മർദവും,  ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ കാച്ചിൽ സത്ത് സഹായിക്കും. ടൈപ്പ് 2 പ്രമേഹരോഗ മുള്ളവരിലെ വിശപ്പു കുറയ്ക്കാനും, അതുവഴി അമിത ശരീരഭാരം  കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്. ഇത് റസിസ്റ്റന്റ് സ്റ്റാർച്ചിന്റെ ഉറവിടം ആയതിനാൽ ഉദര രോഗത്തിന് ശമനം ലഭിക്കാൻ സഹായിക്കും. ആസ്മഉള്ളവർക്കും ഇത് അത്യുത്തമമായ ഒരു ഔഷധമാണ്. ഇതിനാൽ തന്നെ കാച്ചിൽ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ഏറെ സമ്പുഷ്ടമാണ്.

ആയുസ്സിന്റെ ഫലം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like