വയനാടിന്റെ നോവും സഹനവും സംഗീതമാക്കി അറബിക് പദ്യം ചൊല്ലല്‍
- Posted on January 05, 2025
- News
- By Goutham prakash
- 188 Views
തിരുവനന്തപുരം:
വയനാട് മുണ്ടക്കൈ - ചൂരൽ മലയിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമായിരുന്നു.
ഉറങ്ങികിടക്കുന്ന മനുഷ്യരെ ഉരുൾ കവർന്നപ്പോൾ
എല്ലാം സ്വപ്നങ്ങളും മണ്ണെടുത്തു.
പകച്ച് നിന്ന ഈ പ്രദേശത്തെ കുട്ടികൾ അതിനെ അതിജീവിക്കാനും കൂടിയാണ് കലോഝവത്തിലെത്തിയത്.
മന ശുശ്രൂക്ഷയായി, സംഗീത ശുശ്രൂക്ഷയായി ഈ കാലവും കടന്ന് പോകുമെന്ന പ്രതീക്ഷയോടെ.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അറബിക് പദ്യം ചൊല്ലല്‍ വേദിയില്‍ നിറഞ്ഞുനിന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം. ചാലിയാര്‍ വേദിയില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ അറബിക് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ മിക്ക മല്‍സരാര്‍ഥികളും അവതരിപ്പിച്ചത് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രതയും ദുരന്തം ബാക്കിവെച്ച തീരാനോവും.
നാല് ക്ലസ്റ്ററുകളായി 14 മത്സരാര്‍ഥികള്‍ പങ്കെടുത്തു. വയനാട് ദുരന്തത്തെ പ്രമേയമാക്കി മുഹ്യുദ്ധീനുല്‍ ഹിന്ദ് പ്രത്യേകമായി തയ്യാറാക്കി ഈണം നല്‍കിയ പദ്യമാണ് വയനാട് ജില്ലയിലെ പിണങ്ങോട് ഡബ്ല്യൂ.ഓ.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനിയായ റെന ജെബി ചൊല്ലിയത്.
മലയാളിയുടെ ഒത്തൊരുമയും ദുരന്തബാധിതര്‍ക്കായുള്ള ഐക്യദാര്‍ഢ്യവും വിഷയമായ ഈ വര്‍ഷത്തെ അറബിക് പദ്യം ചൊല്ലല്‍ കാണികള്‍ക്കു വേറിട്ട അനുഭവമാണ് നല്‍കിയത്. പങ്കെടുത്ത 14 വിദ്യാര്‍ത്ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ചെന്നുള്ളതും മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയായി.
സി.ഡി. സുനീഷ്.
