കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് കതിരുകൾ
- Posted on November 22, 2021
- Localnews
- By Deepa Shaji Pulpally
- 742 Views
മണ്ണിനെയും, കൃഷിയെയും സ്നേഹിക്കുന്ന കർഷകന്റെ നെഞ്ചിലെ നേരിപ്പോടാണ് ഈ പതിർ കുലകൾ.
വന്യമൃഗങ്ങളോട് പട പൊരുതി നെൽകൃഷി ഇറക്കിയ വയനാട്ടിലെ കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് കതിരുകൾ. നിറയെ കാതിരുകൾ എല്ലാവർഷത്തേയും പോലെ വയലുകളിൽ നിറഞ്ഞെങ്കിലും, പതിരുകളായ കാതിരുകൾ കർഷകരെ നിരാശരാക്കി.
നെൽ പാടങ്ങളിൽ പൂമ്പോടി നിറഞ്ഞ സമയത്ത്, തോരാതെ പെയ്ത മഴയാണ് കതിരുകൾ പാകമാകുന്നതിനു തടസമായത്. കൊയ്ത്തു സമയം അടുത്തു വരുന്ന ഈ വേളയിൽ, ഇടവിട്ട് പെയ്യുന്ന മഴ മൂലം കച്ചി എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയും ഇവർക്ക് ഇല്ലാതാവുകയാണ്.
പാട്ടത്തിനും, ലോൺ എടുത്തും കൃഷി ഇറക്കിയ കർഷകരാണ് ഏറെ വലഞ്ഞിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞാൽ നെല്ലും, പുല്ലും വിറ്റാണ് പലരും മുടക്കുമുതൽ കണ്ടെത്തിയിരുന്നത്. ആ പ്രതീക്ഷയും ആസ്ഥാനത്തായത്തോടെ പാടങ്ങളിലെ നിറ പതിരും നോക്കി നെടുവീർപ്പിടുകയാണ് നെൽ കർഷകർ.
കരട് ബില്‍ തയ്യാറായി; വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും ഒരുമിച്ച് പിന്‍വലിക്കും