ഭക്ഷ്യ വ്യവസായ സംരംഭകരുടെ ദേശിയ സമ്മേളം കുഫോസിൽ
- Posted on November 28, 2023
- Localnews
- By Dency Dominic
- 172 Views
ഭക്ഷ്യവ്യവസായ രംഗത്തെ സ്റ്റാർട്ട് അപ്പുകൾ അടക്കമുള്ള സംരംഭകരും ഗവേഷകരും കയറ്റുമതി വ്യവസായികളും ഗവേഷകരും ശാസ്ത്രജ്ഞരും അടക്കം 300 ലധികം പേർ കോൺക്ളേവിൽ പങ്കെടുക്കും
കൊച്ചി: ഭക്ഷ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകരുടെയും പ്രൊഫഷണലുകളുടെയും ദേശിയ സമ്മേളനം -ഫുഡ് എൻ്റപ്രണേഴ്സ് കോൺക്ളേവ് -2023 വ്യാഴ്യാഴ്ച (നവംബർ 30 ന്) കൊച്ചിയിൽ നടക്കും. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) അസോസിയേഷൻ ഓഫ് ഫുഡ് സയൻ്റിസ്റ്റ് ആൻ്റ് ടെക്നോളജിസ്റ്റ്, ഇന്ത്യയും സംയുക്തമായാണ് കോൺക്ളേവ് സംഘടിപ്പിക്കുന്നത്.
ഭക്ഷ്യവ്യവസായ രംഗത്തെ സ്റ്റാർട്ട് അപ്പുകൾ അടക്കമുള്ള സംരംഭകരും ഗവേഷകരും കയറ്റുമതി വ്യവസായികളും ഗവേഷകരും ശാസ്ത്രജ്ഞരും അടക്കം 300 ലധികം പേർ കോൺക്ളേവിൽ പങ്കെടുക്കും. രാവിലെ 9.30 ന് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ കുഫോസ് കോൺഫറൻസ് ഹാളിൽ കോൺക്ളേവ് ഉത്ഘാടനം ചെയ്യും. ഫുഡ് സയൻ്റിസ്റ്റ് അസോസിയേഷൻ കൊച്ചി ചാപ്റ്റർ പ്രസിഡൻ്റ് പ്രൊഫ.ടി.ഡി.നമ്പൂതിരി അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ഭക്ഷ്യവ്യവസായ രംഗത്തെ പ്രമുഖരായ ഡോ.രാജ്വേശർ മാച്ചെ , ഡോ.കെ.ഗോപകുമാർ, വിനോദിനി സുകുമാർ, ചെറിയാൻ കുരിയൻ, അലക്സ് നൈനാൻ തുടങ്ങിയവർ കോൺക്ളേവിൽ പങ്കെടുത്ത് സംസാരിക്കും. ഭക്ഷ്യവ്യവസായ രംഗത്ത് വനിതാ സംരംഭകർ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, സമുദ്ര ഭക്ഷ്യോൽപാദനത്തിലെ പരിസ്ഥിതി സംരക്ഷണവും ലാഭ സാദ്ധ്യതയും , ഭക്ഷ്യ വ്യവസായ മേഖലയിലെ സ്റ്റാർട്ട് അപ്പുകളുടെ വിജയ സാദ്ധ്യതകൾ, തുടങ്ങിയ വിഷയങ്ങളാണ് കോൺക്ളേവ് ചർച്ച ചെയ്യുന്നത്.
ഭക്ഷ്യ വ്യവസായത്തിൻ്റെ ഭാവിയിൽ താൽപര്യമുള്ളവർക്ക് കോൺക്ളേവിൽ പങ്കെടുക്കാം.