വയനാട്,പുനരധിവാസ ടൗണ്‍ഷിപ്പ്: സമ്മതപത്രം കൈമാറാന്‍ ഇനി നാൽപ്പത്തി നാല് പേര്‍
- Posted on March 30, 2025
- News
- By Goutham prakash
- 95 Views
വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാന്‍ ഇനി 44 പേര്‍ മാത്രം. ടൗണ്‍ഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളില്‍ 358 പേര്‍ ഇതു വരെ സമ്മതപത്രം കൈമാറി. ഇതില്‍ 264 പേര്‍ വീടിനായും 94 പേര്‍ സാമ്പത്തിക സഹായത്തിനാണ് സമ്മതപത്രം നല്‍കി. രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 116 സമ്മതപത്രം നല്‍കിയിട്ടുണ്ട്. 89 ആളുകള്‍ ടൗണ്‍ഷിപ്പില്‍ വീടിനായും 27 പേര്‍ സാമ്പത്തിക സഹായത്തിനായുമാണ് സമ്മതംപത്രം നല്‍കിയത്. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം നല്‍കാം. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.
