നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; എട്ട് മണി വരെ കടകൾക്ക് പ്രവർത്തിക്കാം
- Posted on July 13, 2021
- News
- By Sabira Muhammed
- 299 Views
സംസ്ഥാന സർക്കാരിന്റെ തീരുമാനം വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ്

കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ. എട്ട് മണി വരെ പ്രവർത്തിക്കാൻ സി കാറ്റഗറിയിലെ കടകൾക്ക് അനുവാദം നൽകി. ഒന്നിടവിട്ട് എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാനും ഇടപാടുകാർക്ക് വേണ്ടി ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാനും സർക്കാർ അനുവാദം നൽകി.
ഏഴ് മണി വരെ എ,ബി,ഡി കാറ്റഗറിയിലെ കടകൾക്ക് പ്രവർത്തിക്കാം. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകൾ ഏതാനും ചില മണിക്കൂറുകൾ മാത്രം തുറക്കാൻ അനുമതി നൽകിയിരുന്ന മുൻ തീരുമാനം താത്കാലികമായി ഇല്ലാതായി. സംസ്ഥാന സർക്കാരിന്റെ തീരുമാനം വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ്. ഇതേ സമയം വാരാന്ത്യ ലോക്ക്ഡൗൺ തുടരും.