ഡയറ്റ് എങ്ങനെ പരിശീലിക്കാം..
- Posted on June 16, 2021
- Health
- By Deepa Shaji Pulpally
- 681 Views
2020 ൽ ഏറ്റവും മികച്ച നാല് ഡയറ്റിംഗ് തിരഞ്ഞെടുക്കുകയുണ്ടായി. മെഡിറ്ററേനിയൻ ഡയറ്റ് ഒന്നാമതായും, ഫ്ലക് സിറ്റേറിയൻ ഡയറ്റ് ( കൂടുതൽ സസ്യങ്ങൾ ഉപയോഗിക്കുന്ന ഡയറ്റ് ) രണ്ടാമതായും, ഡാഷ് ഡയറ്റുകൾ മൂന്നാമതായും, ഡബ്യു ഡബ്യു (ഭാരോദ്വഹനം) നാലാമതായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നിത്യ ജീവിതത്തിലെ തിരക്കിനിടയിൽ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇതിന് നമ്മെ വലിയ രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഡയറ്റിംഗ്.
എന്നാൽ, ഏത് രീതിയിൽ ഡയറ്റ് ചെയ്യണമെന്ന് പലർക്കും ശരിയായ ധാരണയില്ല. വയറിലെ കൊഴുപ്പിനെ നേരിടാൻ ആരോഗ്യപരമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പോലുള്ള സസ്യ അധിഷ്ഠിത ഭക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും തെരഞ്ഞെടുക്കുക. പഞ്ചസാര പാനീയങ്ങൾ കഴിക്കാതിരിക്കുക. ദൈനംദിനജീവിതത്തിൽ വ്യായാമം ചെയ്യുക. എന്നിവയാണ് ഡയറ്റിന്റെ അടിസ്ഥാനം.
ലളിതമായ ഭക്ഷണ രീതിയിലൂടെ എങ്ങനെ ഡയറ്റിംഗ് നടത്താം എന്ന് നോക്കാം.