നെല്ലി ദേവതയുടെ ഊരായ നെല്ലിയാമ്പതിയിലേക്ക്

നെല്ലിമരത്തിൽ വസിക്കുന്ന ദേവതയുടെ പേരിൽ നിന്നാണ് നെല്ലിയാമ്പതിയുടെ ഉത്ഭവം

"നെല്ലി ദേവതയുടെ ഊര്" എന്നാണ് നെല്ലിയാമ്പതിയുടെ അർത്ഥം. കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നും 60-കി.മി അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടി പുഴ, കാവേരി നദി എന്നിവയുടെ പ്രധാന വൃഷ്ടിപ്രദേശം ആണിവിടം.

82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിത്യഹരിതവന മേഖലയായ നെല്ലിയാമ്പതി തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ്. ധാരാളം ചോലക്കാടുകളും,  പുൽമേടുകളും ഇവിടെയുണ്ട്.


ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദിമ നിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും, മരങ്ങളിലും, വസിക്കുന്നു എന്ന് സങ്കൽപ്പിച്ചു വരുന്നവരാണ്. ഇത്തരത്തിൽ നെല്ലിമരത്തിൽ വസിക്കുന്ന ദേവതയുടെ പേരിൽ നിന്നാണ് നെല്ലിയാമ്പതിയുടെ ഉത്ഭവം. 'പതി' എന്നാൽ ഊര് എന്നാണ് ഇവർ അർത്ഥം കൽപ്പിച്ചിരിക്കുന്നത്.

ഇവിടെ ജനുവരി മുതൽ - മെയ് വരെ പകൽ തണുപ്പ് കുറഞ്ഞതും, ജൂൺ മുതൽ - ഡിസംബർ വരെ തണുപ്പ് കൂടിയ കാലാവസ്ഥയുമാണുള്ളത് . "പാവങ്ങളുടെ ഊട്ടി"  എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് ഒരു അടിപൊളി ട്രിപ്പ് പോയാലോ.

ചുറ്റിയടിച്ച് ഒരു ഹൗസ് ബോട്ട് യാത്ര

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like