തിരക്കഥയുടെ കഥ ഭാഗം-1
- Posted on January 21, 2021
- Cinema
- By Felix Joseph
- 472 Views
അനുദിനം മാറിക്കൊണ്ടിരിക്കുന്ന വളരേ ബൃഹത്തായ ഒരു മേഖലയാണ് മലയാള ചലചിത്ര വ്യവസായം . നൂറ്റിക്കണക്കായ പുതുമുഖങ്ങൾ പ്രവേശനം കൊതിച്ച് പുറത്തുനിൽക്കുന്ന മേഖല . അഭിനയം മുതൽ പിന്നണിയിൽ പ്രവർത്തിക്കുന്നതിന് വരേയുള്ള മാർഗങ്ങൾ തേടിയലയുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർക്ക് ചെറിയൊരു സപ്പോർട്ട്. തിരക്കഥാരചനയെക്കുറിച്ചുള്ള ചില അറിവുകൾ ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ്.
തിരക്കഥയിലെ 3 ACT STRUCTURE എന്താണ്?
ഒരു തിരക്കഥയെ ആദ്യം, മദ്ധ്യം , അന്ത്യം എന്നിങ്ങനെ ചിട്ടപ്പെടുത്തുന്ന രീതിയായാണ് 3 ACT STRUCTURE അഥവാ 3 ACT PLAY. ഇംഗ്ലീഷിൽ ഇതിനെ Set up, Confrontation, Resolution എന്നാണ് സാധാരണ പറയുന്നത്.
ചരിത്രം
ബി. സി. 384–322 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ആണ് 3 ACT PLAY എന്ന ആശയം ആദ്യമായി എഴുതി വച്ചത്. നാടക രചനയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദഹം ഇത്തരത്തിൽ ഒരു ചിട്ട ഉണ്ടാക്കിയത്.
Act 1 - Set up
Act1 ൽ കഥാപാത്രങ്ങളെയും കഥാ പശ്ചാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്.കഥ നടക്കുന്നതെവിടെയാണ് ?എന്ത് തരത്തിലുള്ള കഥയാണ് ?(അതായത് ത്രില്ലർ,റൊമാന്റിക്, ആക്ഷൻ,കോമഡി എന്നിങ്ങനെ ഏതുരീതിയിലാണ് നമ്മൾ കഥ പറയാൻ പോകുന്നത് എന്ന്.) കഥയിലെ ഹീറോ ആരാണ്? ഹീറോയുടെ ലക്ഷ്യം എന്താണ് എന്നൊക്കെയാണ് Set upൽ നമ്മൾ എസ്റ്റാബിഷ് ചെയ്യേണ്ടത്.
Act 1 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം,നമ്മുടെ കഥാ പശ്ചാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ്.ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു.കഥയുടെ ആരംഭത്തിലുള്ള മുപ്പത് മിനിട്ടിനുള്ളിലാണ് Act 1 അഥവ Set up സംഭവിക്കേണ്ടത്.സിനിമയുടെ സ്വഭാവത്തിനനുസരിച്ച് ഈ ദൈർഘ്യം അല്പം കുറയുകയോ കൂടുകയോ ചെയ്യാം.
Act 1ന്റെ അവസാനം സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം. പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പശ്ചാത്തലവും ചിന്നഭിന്നമാകണം. പ്രേക്ഷകൻ സ്നേഹിക്കുന്ന ഹീറോ അപകടത്തിലാകണം. ഇനിയൊരിക്കിലും പഴയ ജീവിതം തിരിച്ചുകിട്ടില്ല എന്ന രീതിയിലേക്കി അയാളുടെ ജീവിതം വഴി മാറ്റപ്പെടണം. ഇതിനു പുറമെ തന്റെ ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിൻമാറാൻ വയ്യ എന്ന അവസ്ഥയിൽ ഹീറോ എത്തിച്ചേരണം.
Act 2 - Confrontation
Act 1ന് ശേഷമുള്ള 70 മുതൽ 85 മിനിറ്റുകൾക്കുള്ളിലാണ് Act 2 അഥവ Confrontation സംഭവിക്കുന്നത്. ഈ ഭാഗത്ത് കഥയുടെ വളർച്ചയാണ് സംഭവിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ പുതിയ കഥാ പശ്ചാത്തലത്തിലേക്ക് ഹീറോ പ്രവേശിക്കുന്നു. ഹീറോയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഹീറോ തുടരുന്നു. വെല്ലുവിളികളെ ഹീറോ നേരിടുന്നു. ചില പരാചയങ്ങൾ ഉണ്ടാകുന്നു. ചില വിജങ്ങൾ ഉണ്ടാകുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന ഹീറോക്കി എന്ത് സംഭവിക്കും എന്ന ആകാംഷയുടെ മുൾമുനയിൽ ആകണം പ്രേക്ഷകൻ. ഇതൊക്കെയാണ് Act 2 അഥവ Confrontationൽ സംഭവിക്കേണ്ടത്.
Act 3 -Resolution
കഥയുടെ പരിസമാപ്തി ആണ് Act 3യിൽ സംഭവിക്കേണ്ടത്. ഹീറോ തന്റെ ലക്ഷ്യം നേടുന്നതിൽ വിജയിച്ചോ അതോ പരാചയപ്പെട്ടോ എന്നാണ് Act 3 അഥവ Resolutionനിൽ പ്രേക്ഷകനെ കാണിക്കേണ്ടത്. കഥയുടെ അവസാനത്തെ ഇരുപത് മിനിറ്റുകൾക്കുള്ളിലാണ് സാധാരണ Act 3 സംഭവിക്കുന്നത്.