105 - ആം വയസ്സിൽ വയനാടിന്റെ !! നാട്ടറിവിന്റെ തമ്പുരാട്ടി വിടവാങ്ങി.

വയനാടിനു പുറത്തുള്ള ജില്ലകളിൽ നിന്ന് പോലും ഇവരുടെ അടുത്ത് പച്ചമരുന്ന്ചികിത്സയ്ക്കായി ആളുകൾ എത്തിയിരുന്നു.

വയനാട്ടുകാർക്ക് എന്നും പ്രിയപ്പെട്ട മാതി അമ്മ(105) പച്ചമരുന്നി ന്റെയും,നാട്ടറിവിന്റെയും വിദ്യാകേന്ദ്രം ആയിരുന്നു.വയനാട് കരിയത്തുംപാറ കാട്ടുനായ്ക്ക കോളനിയിലെ തലമൂത്ത ഈ മുത്തശ്ശിക്ക് പച്ചമരുന്നുകളും, നാട്ടറിവുകളും വളരെ പരിചിതമായിരുന്നു.

വയനാടിനു പുറത്തുള്ള  ജില്ലകളിൽ നിന്ന് പോലും ഇവരുടെ അടുത്ത് പച്ചമരുന്ന്ചികിത്സയ്ക്കായി ആളുകൾ എത്തിയിരുന്നു. പച്ച മരുന്നുകളുടെയും,നാടറിവുകളുടെയും ഈ മുത്തശ്ശി ഇനി ഓർമ്മകൾ മാത്രം. ആദരാഞ്ജലികൾ.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like