*ഹൈദരാബാദിൽ അതീവ ജാഗ്രത.
- Posted on May 08, 2025
- News
- By Goutham prakash
- 114 Views
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകൾ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുക്കാനും പൊലീസിന് നിർദേശം നൽകി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉൾപ്പടെ അടിയന്തര സർവീസുകളിൽ ഉള്ളവരോട് ഉടൻ തിരിച്ച് എത്താനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കും. അതീവ ജാഗ്രതാ മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു.
