ഗോവ അന്തരാഷ്ട്രചലചിത്രോഝവം മാധ്യമ പ്രവർത്തകരുടെ റജിസ്ടേഷൻ തുടങ്ങി.
- Posted on October 30, 2025
- News
- By Goutham prakash
- 34 Views
 
                                                    56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണോ നിങ്ങൾ?
ഒരു മാധ്യമ ഡെലിഗേറ്റായി ഇപ്പോൾ ഔദ്യോഗിക പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം:
https://accreditation.pib.gov.in/eventregistration/login.aspx
ഐഎഫ്എഫ്ഐയുടെ 56-ാമത് പതിപ്പ് 2025 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കും. അക്രഡിറ്റഡ് മാധ്യമ പ്രൊഫഷണലുകൾക്ക് ചലച്ചിത്ര പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, മാസ്റ്റർ ക്ലാസുകൾ,ലോകമെമ്പാടുമുള്ള പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കളുടെയും കലാകാരന്മാരുടെയും പങ്കാളിത്തത്തോടെയുള്ള നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവയിൽ പങ്കെടുക്കാനാകും.
കൂടാതെ, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) 2025 നവംബർ 18-ന് അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് മാത്രമായി ഒരു ഫിലിം അപ്രീസിയേഷൻ കോഴ്‌സ് നടത്തും. മുൻ പതിപ്പുകളിൽ ഈ കോഴ്‌സിൽ പങ്കെടുക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകർക്ക് ഈ വർഷം മുൻഗണന നൽകും.
മാധ്യമ അക്രഡിറ്റേഷനായുള്ള പോർട്ടൽ 2025 നവംബർ 5 വരെ മാത്രമേ ലഭ്യമാകൂ.
അപേക്ഷകർ പോർട്ടലിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുകയും സാധുവായ തിരിച്ചറിയൽ രേഖയും പ്രൊഫഷണൽ യോഗ്യതാപത്രങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയും വേണം. യോഗ്യതാ മാനദണ്ഡങ്ങൾ, രേഖകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അക്രഡിറ്റേഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സഹായം/ സംശയ നിവാരണം എന്നിവയ്ക്കായി മാധ്യമപ്രവർത്തകർക്ക് iffi.mediadesk@pib.gov.in എന്ന വിലാസത്തിൽ പിഐബി ഐ എഫ് എഫ് ഐ മാധ്യമ പിന്തുണയ്ക്കുള്ള ഡെസ്‌കുമായി ബന്ധപ്പെടാം.
“ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ചലച്ചിത്ര പ്രതിഭകളെ ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന പരിപാടിയാണ് ഐഎഫ്എഫ്ഐ. ഈ അഭിമാനകരമായ മേള സമഗ്രമായി റിപ്പോർട്ട് ചെയ്യുന്നതിൽ പത്രപ്രവർത്തകരെ പിന്തുണയ്ക്കുന്നതിനായി, സുഗമമായ അക്രഡിറ്റേഷൻ പ്രക്രിയ ഉറപ്പാക്കുന്നതിന് പിഐബി പ്രതിജ്ഞാബദ്ധമാണ്.”പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ധീരേന്ദ്ര ഓജ പറഞ്ഞു.
ഗോവയിലെ പനജിയുടെ മനോഹരമായ പശ്ചാത്തലത്തിൽ, ആഗോള സഹകരണവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം IFFI ഇന്ത്യയുടെ സിനിമാറ്റിക് പാരമ്പര്യത്തെയും ആഘോഷിക്കുന്നു . ഒമ്പത് ദിവസത്തെ ചലച്ചിത്ര ആഘോഷത്തിനായി ഓരോ വർഷവും, 45,000-ത്തിലധികം സിനിമാസ്വാദകരും പ്രൊഫഷണലുകളും ഒത്തുചേരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന കഥകളെ അവർ ആസ്വദിക്കുന്നു.
ഏഷ്യയിലെ പ്രമുഖ സിനിമാ ആഘോഷമേളയുടെ ഭാഗമാകാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തരുത്.ഇന്ന് തന്നെ അപേക്ഷിച്ചുകൊണ്ട്, ചലച്ചിത്രത്തിന്‍റെ മഹത്തായ വേദിയിലേക്ക് - ഐഎഫ്എഫ്ഐ 2025-ലേക്കുള്ള നിങ്ങളുടെ പ്രവേശനം സുരക്ഷിതമാക്കുക!
പ്രധാന വിവരങ്ങൾ:
മീഡിയ അക്രഡിറ്റേഷൻ പോർട്ടൽ: accreditation.pib.gov.in/eventregistration/login.aspx
മീഡിയ അക്രഡിറ്റേഷൻ പോർട്ടലിൽ 2025 ഒക്ടോബർ 15 മുതൽ നവംബർ 5 വരെ അപേക്ഷിക്കാം

 
                                                                     
                                