ഇലക്ട്രിക് മാത്രം; പെട്രോൾ ബൈക്കുകൾ നിരോധിക്കാൻ ഒരുങ്ങി ഇന്ത്യൻ നഗരം
- Posted on April 13, 2025
- News
- By Goutham prakash
- 116 Views
പെട്രോൾ ഇന്ധനമാക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് ദില്ലിയിൽ നിരോധനം വരുന്നു. 2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ വൈദ്യുത വാഹന(ev) നയം 2.0യിൽ ആണ് ഇരുചക്രവാഹന നിരോധന നിർദേശമുള്ളത്. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ നടപ്പിൽ വരും.
