സംസ്ഥാന കർഷക അവാർഡ് 2024: ജൂലൈ 25 വരെ അപേക്ഷിക്കാം.

സ്വന്തം ലേഖിക


തിരുവനന്തപുരം: കർഷകർക്ക് സംസ്ഥാന കർഷക അവാർഡ് 2024-ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നാളെ (25.07.2025) വരെ ദീർഘിപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ദുഃഖാചരണത്തിന്റെ  ഭാഗമായി ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ സമർപ്പിക്കാൻ കർഷകർക്ക് 2 ദിവസം കൂടി അധിക സമയം അനുവദിച്ചത്. ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുതിയ 6 അവാർഡുകൾ ഉൾപ്പെടെ ആകെ 46 വിഭാഗങ്ങളിലാണ് ഇത്തവണ അംഗീകാരം നൽകുന്നത്. 

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, അനുബന്ധ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് കൃഷി ഭവനുകളിൽ അപേക്ഷകൾ സമർപ്പിക്കേണ്ട പുതുക്കിയ അവസാന തീയതി 25.07.2025 ആയിരിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like