പാഠപുസ്‌തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു
- Posted on September 14, 2025
- News
- By Goutham prakash
- 92 Views
സ്വന്തം ലേഖകൻ
തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്‌തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഈവർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്‌തകം അച്ചടിക്കുന്നത്.
