ഐ.ഐ.ഐ.ടി.എം. -കെ ക്ക് പുതിയ ക്യാമ്പസ്

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 109.60 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് - കേരളയുടെ (IIITM-K) പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിന് സമഗ്ര ഭരണാനുമതി നല്‍കി. ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പ്പെടെ 4 നില കെട്ടിടം നിര്‍മ്മിക്കുന്നതിനും ലാബ് സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2024-25 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Author
No Image
Journalist

Dency Dominic

No description...

You May Also Like