ലോക ചക്ക ദിനത്തിൽ,ഇന്ത്യയിലെ പ്രഥമ ചക്ക പാർലമെന്റിലേക്ക് മണ്ണുത്തിയിൽ

സ്വന്തം ലേഖകൻ. 


തൃശൂർ മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലെ, 50 വർഷത്തിലേറെ പ്രായമുള്ള, പ്ലാവുകളുടെ ലോകത്തിലെ തന്നെ അപൂർവ്വമായ ഒരേ ഒരു ജൈവ വൈവിധ്യവും, നൂറിലധികം മാവിനങ്ങളും, 163 ജാതിയിനങ്ങളും, 200 ലധികം സ്വദേശിയും വിദേശിയുമായുള്ള ഫലവൃക്ഷങ്ങളുമുള്ള, കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ 43 ഏക്കർ തോട്ടം, മരങ്ങൾ വെട്ടി, പുൽകൃഷിക്ക്  വേണ്ടി വെറ്റിനറി സർവകാല ശാലക്ക് കൈമാറാൻ ശ്രമിക്കുന്നു. 


ഈ മാതൃകാ തോട്ടം ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കാനായുള്ള അവസാന അവസരമാണ്, അന്താരാഷ്ട്ര ചക്ക ദിനമായ ജൂലൈ 4 ന് നടക്കുന്ന, ഇന്ത്യയിലെ ആദ്യ ചക്ക പാർലമെന്റ്. തൃശൂർ ജില്ലയിലെ 3 MP മാർ, 13 MLA മാർ, തൃശൂർ ജില്ലാ പഞ്ചായത്തിലെയും, 16 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 86 ഗ്രാമ പഞ്ചായത്തുകളിലെയും ചക്കയെ സ്നേഹിക്കുന്ന അംഗങ്ങൾ എന്നിവരെയും ഈ പാർലമെന്റിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.  ഈ അവസരത്തിൽ, നമ്മൾ ഓരോരുത്തരും സമയം കണ്ടെത്തി പങ്കെടുക്കണമെന്ന് ചക്ക കൂട്ടം കോർഡിനേറ്റർ 

അനിൽ ജോസ്

പറഞ്ഞു.

87140 98430

Author
Citizen Journalist

Goutham prakash

No description...

You May Also Like