യാത്രയായി വിപ്ലവ സൂര്യൻ; ഇനി ജന ഹൃദയങ്ങളില്‍..

സി.ഡി. സുനീഷ്



ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ സൂര്യൻ ഇനി ജ്വലിക്കുന്ന ഓര്‍മ. 


കനലെരിയും വരെ കണ്ണേ കരളേ 

വിഎസ്സേ, ഞങ്ങളുടെ കണ്ണിലെ റോസാ പൂവേ എന്ന മുദ്രാവാക്യം ഇടിമുഴക്കം പോലെ മുഴങ്ങി കനലെരിയും വരെ,

ജന മനസ്സിൽ ആ ജ്വാല എരിയല്ലൊരിക്കലും.


മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട വി എസിന് വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം. 

രാത്രി 9 ഓടെയായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരം. 9.16 ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതക്കു തീകൊളുത്തി.

Author
Citizen Journalist

Goutham prakash

No description...

You May Also Like