‘മാനുസ്ക്രിപ്റ്റ് ’ ശില്പശാല ഗവേഷണത്തിന്റെ നിലവാരം ഉയർത്തുന്നു: എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ.



സ്വന്തം ലേഖകൻ.


കൊച്ചി.

"ഗവേഷണത്തിന്റെ അടിസ്ഥാനം ഡോക്കുമെന്റേഷൻ ആണ്. ഗവേഷണത്തിലും പ്രബന്ധ രചനയിലും വിശ്വാസ്യതയും സത്യസന്ധതയും നിലനിർത്തുക അത്യാവശ്യമാണ്. ‘മാനുസ്ക്രിപ്റ്റ് 2025’ പോലുള്ള ശില്പശാലകൾ അതിന് വലിയൊരു സംഭാവന നൽകുന്നു", എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ മാനുസ്ക്രിപ്റ്റ് 2025 എന്ന ഗവേഷണ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം ‘ഡോക്കുമെന്റിംഗ് റിസർച്ച് ഫൈൻഡിങ്സ്: ലിങ്കിംഗ് ദി പാസ്റ്റ് ടു മോഡേൺ റിസർച്ച്’ എന്ന വിഷയത്തിൽ കീ നോട്ട് പ്രഭാഷണം നടത്തി.


ഉദ്ഘാടനം 2025 ഒക്ടോബർ 24-ന് രാവിലെ 9:30 മണിക്ക് കുഫോസ് സെമിനാർ ഹാളിൽ ആരംഭിച്ചു. ഡോ. കെ. ദിനേഷ്, (രജിസ്ട്രാർ, കുഫോസ്), സ്വാഗതം പറഞ്ഞു. തുടർന്ന് ഡോ. രാജീവ് രാഘവൻ, അസിസ്റ്റന്റ് പ്രൊഫസർ, കുഫോസ്, ശില്പശാലയുടെ ലക്ഷ്യങ്ങളും ഘടനയും വിശദീകരിച്ചു. ഡോ. എ. ബിജു കുമാർ,(വൈസ് ചാൻസലർ, കുഫോസ്), അധ്യക്ഷ പ്രസംഗം പറഞ്ഞു. ഗവേഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യത്തെകുറിച്ച് ഡോ ബിജുകുമാർ സംസാരിച്ചു. “ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം നിലനിർത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നിലവാരമുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാകുന്നു. എ.ഐ.യെ പൂർണ്ണമായി നിരസിക്കേണ്ടതില്ല; മറിച്ച് വിശ്വാസ്യതയും സത്യസന്ധതയും നിലനിർത്തികൊണ്ട് അത് സഹായിയായി ഉപയോഗിക്കണം. ഉള്ളടക്കം സൃഷ്ടിക്കാൻ എ.ഐ. ഉപയോഗിക്കരുത്; ഭാഷ, വ്യാകരണം, വ്യക്തത എന്നിവ മെച്ചപ്പെടുത്താനുള്ള സഹായിയായി അത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡോക്ടർ കെ.ജി. നെവിൻ, ഡോക്ടർ കെ. രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. കലേഷ് സദാശിവൻ കൃതജ്ഞത അറിയിച്ചു.


മൂന്ന് ദിവസത്തെ ശില്പശാലയിൽ ഇന്ററാക്ടീവ് സെക്ഷനുകൾ, പ്രായോഗിക എഴുതൽ പരിശീലനങ്ങൾ, നൈതിക ഗവേഷണ പ്രസിദ്ധീകരണ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടും, ഗവേഷകരിലും അക്കാദമിക വിദഗ്ധരിലും ഗവേഷണ നിലവാരവും വിശ്വാസ്യതയും സത്യസന്ധതയും ഉയർത്തുക എന്നതാണ് ശില്പശാലയുടെ  ലക്ഷ്യം.

Author
Citizen Journalist

Goutham prakash

No description...

You May Also Like