ഹിറ്റായി,,കണ്ണപ്പ,,
- Posted on July 01, 2025
- News
- By Goutham prakash
- 106 Views
*സി.ഡി. സുനീഷ്.*
തിയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്ന് 'കണ്ണപ്പ'. 24 മണിക്കൂറില്‍ തൊണ്ണൂറായിരത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ സിനിമയുടേതായി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹന്‍ലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന യാത്രയാണ് ചിത്രം. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
