പൂച്ചയാണ് നാട്ടിലെ ഹീറോ!!

തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പിന്തിരിഞ്ഞോടാൻ പൂച്ചയോ,പത്തി താഴ്ത്താൻ മൂർഖനോ തയ്യാറായില്ല

പതിവില്ലാതെ വീടിന് പുറകുവശത്തേക്ക് വളർത്തു പൂച്ചയായ സിനു ഓടുന്നത് കണ്ടാണ് വിട്ടുടമസ്ഥനായ സാമ്പത്ത് കുമാർ പിന്തുടർന്നത്.  പുറകെ പോയ സമ്പത്ത് കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെയായിരുന്നു.  

പൂച്ചയെ തിരികെ വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. ഉടനെ തന്നെ സ്‌നേക്ക് ഹെൽപ് ലൈനിൽ വിളിച്ചെങ്കിലും അര മണിക്കൂറിനു ശേഷമാണ് ആളെത്തിയത്. അതുവരെ പൂച്ച മൂർഖന് കാവലിരുന്നു. ഇടക്ക് പൂച്ചയും മൂർഖനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പിന്തിരിഞ്ഞോടാൻ പൂച്ചയോ, പത്തി താഴ്ത്താൻ മൂർഖനോ തയ്യാറായില്ല. 

അര മണിക്കൂറിനു ശേഷം അരുൺ കുമാർ ബാരൽ പൂച്ചയെ വിരട്ടിയോടിച്ച് പാമ്പിനെ പിടികൂടി. പാമ്പിനെ സഞ്ചിയിലാക്കി കൊണ്ടുപോകുന്നതുവരെ സിനു വീട്ടുപരിസരത്തു തന്നെ നിൽക്കുകയായിരുന്നു. മൂർഖനുമായി ഏറ്റുമുട്ടിയ സിനുപൂച്ചയാണ് ഇപ്പോൾ നാട്ടിലെ ഹീറോ.

ചാക്കോയും തണ്ണിമത്തനും

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like