യൂടൂബിൽ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സംവിധാനമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഷോര്‍ട്ട് വിഡിയോകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അനുവദിച്ചിരിക്കുകയാണ് യൂട്യൂബ്. 



നമ്മള്‍ നല്‍കുന്ന ടെക്സ്റ്റ് പ്രോംപ്റ്റിനനുസരിച്ച് ഷോര്‍ട്സ് വിഡിയോകള്‍ നിര്‍മിക്കാം എന്നതാണ് പ്രത്യേകത. ഇനിമുതല്‍ സ്റ്റോക് വിഡിയോകള്‍കൊണ്ടുമാത്രം കണ്ടന്റുകള്‍ അവതരിപ്പിക്കേണ്ട എന്ന് സാരം. യൂട്യൂബിന്റെ ഡ്രീം സ്‌ക്രീന്‍ ഫീച്ചറിലാണ് ഈ പുതിയ അപ്ഡേറ്റ് നിലവില്‍ ലഭ്യമാവുന്നത്. ഡ്രീംസ്‌ക്രീനില്‍ കൃത്യമായി പ്രോംപ്റ്റ് നല്‍കി സ്വന്തമായി, നിങ്ങള്‍ മനസ്സില്‍ കാണുന്ന വിഡിയോകള്‍ നിര്‍മിച്ചെടുക്കാനാവും. വിഡിയോയില്‍ നിരവധി ഫീച്ചറുകളും ഇഫക്ടുകളും ലഭ്യമാവുകയും ചെയ്യും. യൂട്യൂബ് ഷോര്‍ട്സിന്റെ കാമറ തുറന്ന് ഡ്രീം സ്‌ക്രീന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ള ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. ഇങ്ങനെ ജനറേറ്റ് ചെയ്തുവരുന്ന ചിത്രം സെലക്ട് ചെയ്ത് ഷോര്‍ട്ട് റെക്കോഡ് ചെയ്തുതുടങ്ങാം. ഇനി വിഡിയോ ക്ലിപ്പുകളാണ് നിര്‍മിക്കേണ്ടതെങ്കില്‍ ഷോര്‍ട്സ് കാമറ തുറന്ന് മീഡിയ പിക്കര്‍ തുറക്കണം. ശേഷം സ്‌ക്രീനിന്റെ മുകളില്‍ വരുന്ന ജനറേറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ആവശ്യമുള്ള വിഡിയോയെക്കുറിച്ച് വിവരിക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഇഫക്ടുകളും ദൈര്‍ഘ്യവുമെല്ലാം തിരഞ്ഞെടുക്കാനുമാവും. ഈ വിഡിയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷോര്‍ട്സ് നിര്‍മിക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like