മൃതസഞ്ജീവനിയായ നാഗ വെറ്റില

നാഗ വെറ്റിലയുടെ ഗുണങ്ങൾ എന്തൊക്കെയാണ് നോക്കാം

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് നാഗ വെറ്റില. ഇത്, നാഗ വെറ്റില, അയ്യപ്പാന, മുറികൂട്ടി, മൃതസഞ്ജീവനി എന്നിങ്ങനെയൊക്കെ പേരുകളിൽ അറിയപ്പെടുന്നു. സംസ്കൃതത്തിൽ നാഗവല്ലരി എന്നും, സപ്തസിര എന്നും പേരുള്ള വെറ്റിലയുടെ ജന്മദേശം ഭാരതമാണ്. 

നാഗ വെറ്റിലയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?

ഇത് നല്ലൊരു വേദനസംഹാരിയാണ്. വേദനയുള്ളിടത്ത് അരച്ച് തേക്കുകയാണെങ്കിൽ മുറിവ് ഉണ്ടെങ്കിൽ അത് ഉണങ്ങുകയും, വേദനയ്ക്ക് ശമനം ലഭിക്കുകയും ചെയ്യും. നാഗ വെറ്റിലയുടെ നീര് കുടിക്കുന്നത് ഉദര സംബന്ധമായ രോഗങ്ങൾക്കും, മലബന്ധം അകറ്റുന്നതിനും നല്ലതാണ്. ശ്വസന പ്രശ്നങ്ങൾക്കും ഇത് നല്ലത് തന്നെ.


ജലദോഷം, ശ്വാസംമുട്ടൽ,  അകറ്റുന്നതിനും ആസ്തമയ്ക്കും ഇത് ഉത്തമമാണ്. പുരുഷന്മാരിലും,  സ്ത്രീകളിലും കണ്ടുവരുന്ന പൈൽസ് അഥവാ മൂലക്കുരുവിന് ഇത് അത്യുത്തമമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

വിശപ്പു കൂട്ടാനും, ശരീരത്തിലെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ നിന്നും വളരെവേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നതിനും ഉപയോഗിക്കുന്ന നാഗ വെറ്റിലയുടെ ഗുണങ്ങൾ എന്തൊക്കെയാണ് നോക്കാം.

ചിറ്റമൃത്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like