ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി.

സി.ഡി. സുനീഷ്.



 മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. എയർ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടൻ വിമാനം, മുംബൈ- ന്യൂയോർക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.


AI130 – ലണ്ടൻ ഹീത്രോ - മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിടുന്നു.


AI102 – ന്യൂയോർക്ക് - ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിടുന്നു.


AI116 – ന്യൂയോർക്ക് - മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.


AI2018 – ലണ്ടൻ ഹീത്രോ - ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.


AI129 – മുംബൈ - ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.


AI119 – മുംബൈ - ന്യൂയോർക്ക് – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.


AI103 – ഡൽഹി - വാഷിങ്ടൺ – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.


AI106 – ന്യൂവാർക്ക് - ഡൽഹി – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.


AI188 – വാൻകൂവർ - ഡൽഹി – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.


AI101 – ഡൽഹി - ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട് / മിലാനിലേക്ക് തിരിച്ചുവിടുന്നു.


AI126 – ചിക്കാഗോ - ഡൽഹി – ജിദ്ദ.


AI132 – ലണ്ടൻ ഹീത്രോ - ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു.


AI2016 – ലണ്ടൻ ഹീത്രോ - ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.


AI104 – വാഷിങ്ടൺ - ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.


AI190 – ടൊറന്റോ - ഡെൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.


AI189 – ഡൽഹി - ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു.


അപ്രതീക്ഷിതമായി യാത്രക്കാർക്ക് ഉണ്ടായ തടസ്സത്തിൽ ഖേദിക്കുന്നതായി അധികൃതർ അറിയിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like