മോഹൻ ലാലിന്റെ അടുത്ത ചിത്രം വരുന്നു.

*സി.ഡി. സുനീഷ്.* 


തുടരും' എന്ന ബ്ലോക് ബസ്റ്റര്‍ സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹന്‍ലാലിന്റെ അടുത്ത സിനിമ. 'ഇഷ്‌ക്' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥതിരക്കഥസംഭാഷണം നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. സിനിമയില്‍ പൊലീസ് എസ്‌ഐയുടെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന എന്റര്‍ടെയ്നറാകും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. 'ട്വല്‍ത്ത് മാനു'ശേഷം മോഹന്‍ലാല്‍ മുഴുനീള പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകുമിത്. എല്‍365 എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന  പേര്. വിജയ് സൂപ്പര്‍ പൗര്‍ണമി, തല്ലുമാല, അര്‍ജന്റീന ഫാന്‍സ് എന്നീ സിനിമകളില്‍ അഭിനേതാവായി തിളങ്ങിയ താരമാണ് ഓസ്റ്റിന്‍ ഡാന്‍. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത 'അഞ്ചാംപാതിര' സിനിമയുടെ ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു ഓസ്റ്റിന്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like